Trending

പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ഡോ: കെ.ശ്രീകുമാറിന്.

എളേറ്റിൽ:എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിന് ഗ്രന്ഥാലയവും, ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും നൽകി വരുന്ന ബാലസാഹിത്യ പുരസ്കാരം ഡേ: കെ.ശ്രീകുമാറിന്റെ ബുദ്ധ വെളിച്ചം തെരഞ്ഞെടുക്കപ്പെട്ടു

ബുദ്ധ ദർശനത്തെയും , കാരുണ്യത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഈ കൃതി പുതിയ കാലത്തെ കുട്ടികൾക്ക് നൽകുന്ന വായനാനുഭവം വളരെ മികവാർന്നതാണെന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ എ പി കുഞ്ഞാമു, പി പി ശ്രീധരനുണ്ണി, കാനേഷ് പൂനൂർ എന്നിവർ അഭിപ്രായപ്പെട്ടു

2023 ജൂലൈ 20 വ്യാഴാഴ്ച എളേറ്റിൽ അൽ കോ ബേക്ക് ബിൽഡിംങ്ങിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്തകവി വീരാൻ കുട്ടി അവാർഡ് വിതരണം ചെയ്യും.10000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും ഡോ:കെ ശ്രീകുമാർ , എ പി കുഞ്ഞാമു, പി പി ശ്രീധരനുണ്ണി, കാനേഷ് പൂനൂർ, എന്നിവർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right