പന്നിക്കോട്ടൂർ: നാലു മാസങ്ങൾക്കു മുമ്പ് പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി പരിസരത്തെ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമീനിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കണമെന്ന് പന്നിക്കോട്ടൂരിൽ ചേർന്ന ജാഗ്രത സമിതി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പന്നിക്കോട്ടൂരിലും പരിസരങ്ങളിലും മദ്യവും മയക്കുമരുന്നുകളും വിൽപനയും ഉപയോഗവും തടയുന്നതിന് ആവശ്യമായ നടപടികൾ പോലീസിന്റെയും എക്സൈസിനെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്നും ഇതിന് മുമ്പ് പലതവണ പരാതികൾ കൊടുത്തിട്ടും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല എന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
വാർഡ് മെമ്പർ ജസീല മജീദിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ അരീക്കൽ കാസിം ഉദ്ഘാടനം ചെയ്തു. എൻ കെ മുഹമ്മദ് മുസ്ലിയാർ, ടി പി ബാലൻ നായർ അബ്ബാസ് കുണ്ടുങ്ങര, ബാലകൃഷ്ണൻ മാസ്റ്റർ, പി സി ഷംസീറലി, എൻ പി സഫ്ദർ ഹാഷ്മി, ബിസി റഷീദ്, ടി ഹിഭാഷ് , എംപിസി ഷുക്കൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
NARIKKUNI