പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള പേഴ്സണൽ ഡയറി എ വി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക കെ പി സലില പ്രകാശനം ചെയ്തു. പി ആർ ഒ സിറാജുദ്ദീൻ പി ടി ഏറ്റുവാങ്ങി.
ക്ലാസ് മുറിയിലും പുറത്തും വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും കുട്ടികളുടെ സ്കോർ ഷീറ്റ്, പ്രോഗ്രസ് റിപ്പോർട്ട് എന്നിവ തയ്യാറാക്കുന്നതിനുമുള്ള ഡയറിയാണ് വിതരണം ചെയ്തത്.
കെ മുബീന, വി അബ്ദുൽ സലീം, വി എച്ച് അബ്ദുൽസലാം, കെ നഷീദ എന്നിവർ പങ്കെടുത്തു കെ അബ്ദുസലീം സ്വാഗതവും ഇബ്തിഷാം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു
Tags:
EDUCATION