കൊടുവള്ളി: തലശ്ശേരിയിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ച് കിഴക്കോത്ത് ആവിലോറ സ്വദേശി മരിച്ചു.ആവിലോറ കരിമ്പനക്കൽ പരേതനായ അയമ്മദ് കുട്ടിയുടെ (അപ്പക്കായി) മകൻ അബ്ദുല്ലത്തീഫ് (32) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്ത ശേഷം
റെയിൽവെ പാളം മുറിച്ചു കടന്ന്
പ്ലാറ്റ്ഫോമിലേക്ക് പോകുമ്പോൾ ട്രെയിൻ വന്ന്
ഇടിക്കുകയായിരുന്നു. മൃതദഹേം തലശ്ശേരി ജില്ലാ
ആശുപത്രിയിലേക്കു മാറ്റി. വിവരം അറിഞ്ഞ്
ബന്ധുക്കൾ തലശ്ശേരിയിലേക്ക് പുറപ്പെട്ടു.
Tags:
KODUVALLY