എളേറ്റിൽ കാഞ്ഞിരമുക്ക് ആസ്ഥാനമായി കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ച് വരുന്ന ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം 2023 ജൂലൈ 14 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിക്കും.
കാഞ്ഞിരമുക്ക് മഹല്ല് ഖാസി പി. പി
അബ്ദുൽ ജലീൽ ബാഖവി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് സൈനുൽ ആബിദ് മുഷെയ്ഖ് തങ്ങൾ, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, എം എ റസാഖ് മാസ്റ്റർ, കെ കെ ജബ്ബാർ മാസ്റ്റർ ( സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ - കിഴക്കോത്ത്), CP സലിം ( നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ), Pമൊയ്തീൻ കോയ മാസ്റ്റർ, കെ, അബ്ദുസ്സമദ് ഹാജി, അബ്ദുൽ കരിം ഹാജി കാസർഗോഡ്,അബ്ദുറസാഖ് ബുസ്താനി,അബ്ദുൽ സലാം മാസ്റ്റർ,
ഹാഫിള് ഷാനിദ്, ഹാഫിള് മുഹമ്മദലി ദാരിമി തിക്കോടി, ഹാഫിള് മുഹമ്മദ് ഖാസിം സലാല,
ഹാഫിള് ഷാക്കിറുദ്ധീൻ കാസർഗോഡ്
ഹാഫിള് മുഹമ്മദലി സഖാഫി തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് നടക്കുന്ന മജ്ലിസു റഹ്മക്ക് അഷ്റഫ് ബാഖവി (കാഞ്ഞിരമുക്ക് മഹല്ല് ഖത്തീബ്), ഹാഫിള് സയിദ് ഷഹീർ അൽ ഹാദി എന്നിവർ നേതൃത്വം നൽകും.ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 4.30 ന് സ്വദേശത്തേയും വിദേശത്തേയും പ്രഗത്ഭരായ ഖാരിഈങ്ങൾ പങ്കെടുക്കുന്ന ഖുർആൻ വിസ്മയം വിശുദ്ധ ഖുർആൻ അസ്വാദന സദസ്സും നടക്കും.
Tags:
ELETTIL NEWS