കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ഇന്ന് ജൂലായ് 13 ( വ്യാഴാഴ്ച) ന് ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുടെ മടക്ക യാത്ര.കേരളത്തിലേക്കുള്ള ആദ്യ വിമാനം 13ന് വൈകുന്നേരം 5.35ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങും.കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്.
കരിപ്പൂരിൽ ഇറങ്ങുന്ന ആദ്യ വിമാനത്തിലെ ഹാജിമാരെ സ്‌പോർട്‌സ്, ഹജ്ജ് വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹമാന്റെ നേതൃത്വത്തിൽ സ്വീകരിക്കും.ഹജ്ജ് കമ്മിറ്റി ചെയർമാനും ഹജ്ജ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരിക്കും.
11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.
Tags:
KERALA