കോഴിക്കോട്:ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
അതേസമയം സഊദിയിൽ മാസപ്പിറവി
ദൃശ്യമായതായി മാസപ്പിറവി നിരീക്ഷകർ അറിയിച്ചു. ഇതേ തുടർന്ന് അറഫ ദിനം ജൂൺ 27 നു ചൊവ്വാചയും, ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 28 ന് ബുധനാഴ്ചയും ആയിരിക്കും.
ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകൾക്ക് ജൂൺ ജൂൺ 26 (ദുൽഹിജ്ജ 8) നാണു തുടക്കം കുറിക്കുക.
ദുൽഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്നും തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങി തുടങ്ങും. ജൂലൈ 01 ന് (ദുൽഹജ്ജ് 13) ചടങ്ങുകൾ അവസാനിക്കും.