Trending

സിവിൽ സർവീസിലുള്ളവർ രാഷ്ട്രത്തോട് പ്രതിബദ്ധത പുലർത്തുന്നവരാകണം: ഡോ. അസ്ഹരി

പൂനൂർ: സിവിൽ സർവീസിലുള്ളവർ 
രാഷ്ട്രത്തോട് പ്രതിബദ്ധത പുലർത്തുന്നവരാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി  പറഞ്ഞു.
പൂനൂർ ഇഷാഅത്ത്
സിവിൽ സർവീസ് അക്കാദമി 
ലോഞ്ചിംഗ് പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
മുൻ കേരള പ്രിൻസിപ്പൽ
കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് 
ഡോ. കെ പി  ഔസേഫ്  ഐ എഫ് എസ്  ഇഷാഅത്ത് സിവിൽ സർവീസ് അക്കാദമി ഉദ്ഘാടനവും
ലോഗോ പ്രകാശനവും നിർവഹിച്ചു.

സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. വി. ബീരാൻകുട്ടി ഫൈസി പ്രാർത്ഥന നടത്തി. ആൾജിബ്ര സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ജനറൽ കെ
എ മുഹമ്മദ് നൗഷാദ് ഐ എഫ് എസ്  , വി പി എം ഇസ്ഹാഖ് , 
സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ പി എം, പികെ അബ്ദുനാസർ സഖാഫി, ടി പി അബ്ദുസമദ് മാസ്റ്റർ, പി സാദിഖ് സഖാഫി,
അബ്ദുസമദ് മാസ്റ്റർ എ പി പവിത്രൻ കെ പ്രസംഗിച്ചു.

ആൾജിബ്ര അക്കാദമി ഓഫ് സിവിൽ സർവീസസിന്റെ അക്കാദമിക് സഹകരണത്തോടെയാണ് പൂനൂരിൽ സിവിൽ സർവീസ് അക്കാദമി പ്രവർത്തനത്തിന് സജ്ജമാകുന്നത്.  ഏഴാം ക്ലാസ് മുതൽ  വിദ്യാർത്ഥികളിൽ  സ്കൂൾ കരിക്കുലതോടൊപ്പം സിവിൽ സർവീസ് അഭിരുചി വളർത്തിയെടുക്കുന്ന ത്തിനുള്ള  പ്രോഗ്രാമാണ് അക്കാദമിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
Previous Post Next Post
3/TECH/col-right