സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 276 പേർക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. എറണാകുളം ജില്ലയിലാണ് കൂടുതൽ കേസുകളും. 33 പേർക്കാണ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് എലിപ്പനി കേസുകളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. 11,123 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 43 പേർക്ക് ചിക്കൻ പോക്‌സും 17 പേർക്ക് മഞ്ഞപ്പിത്തവും 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഒരു വയസ്സുള്ള കുട്ടി പനി ബാധിച്ച് മരിച്ച സംഭവത്തിൽ തുടർ പരിശോധന നടത്തും. കുട്ടിയുടെ പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഏത് തരം പനിയാണ് കുട്ടിക്ക് ബാധിച്ചതെന്ന് വ്യക്തമാകുക. ആങ്ങമൂഴി സ്വദേശികളായ സുമേഷ്-വിഷ്ണുപ്രിയ ദമ്പതികളുടെ മകൾ അഹല്യയാണ് മരിച്ചത്.
Tags:
HEALTH