Trending

മക്കയും മദീനയും തിരക്കിലേക്ക്; ഇന്ത്യന്‍ ഹാജിമാരും പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി.

മക്ക/മദീന: ഈ വര്‍ഷത്തെ ഹജ് ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുണ്യഭൂയില്‍ ഇറങ്ങിത്തുടങ്ങി.മക്കയും മദീനയും ഹാജിമാരെ സ്വീകരിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും സജ്ജമായി. ഇനി ഒന്നര മാസം സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ എംബസി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഹജ്ജ് തീര്‍ഥാടകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകും. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘവും പുണ്യ ഭൂമിയില്‍ ഇറങ്ങി. ആദ്യ ഹജ്ജ് സംഘത്തെ മദീനയില്‍ കോണ്‍സുല്‍ ജനല്‍ മുഹമ്മദ് ഷാഹിദ് ആലമിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഞായറാഴ്ച നാല് വിമാനങ്ങളിലായി ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെത്തി. കൊല്‍കത്ത, ലഖ്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലത്തെ വിമാനങ്ങള്‍. ആദ്യ ഹജ്ജ് സംഘത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനല്‍ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് കോണ്‍സല്‍ ജനറല്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ വളണ്ടിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ മദീന വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘം ജൂണ്‍ ആദ്യ വാരമാണ് സഊദിയിലെത്തുക. ഇവര്‍ നേരിട്ട് മക്കയിലേക്കാണ് പോകുക. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്ന ഹാജിമാര്‍ മദീനയില്‍ ആണ് ഇറങ്ങുന്നത്. ഇവര്‍ പിന്നീട് മദീന സന്ദര്‍ശന ശേഷം മക്കയിലേക്ക് പുറപ്പെടും. ഹജ്ജിന് ശേഷം ഇവര്‍ ജിദ്ദ വഴി നാട്ടിലേക്ക് യാത്ര തിരിക്കും. രണ്ടാം ഘട്ടത്തില്‍ എത്തുന്നവര്‍ ജിദ്ദയിലാണ് വിമാനമിറങ്ങുക. ഇവര്‍ നേരിട്ട് മക്കയിലേക്കും പിന്നീട് ഹജ്ജിന് ശേഷമാണ് മദീന സന്ദര്‍ശനത്തിന് പുറപ്പെടുക.

ഹജ്ജ് തീര്‍ഥാടകരെ മറ്റുയാത്രക്കാരില്‍ നിന്ന് വേര്‍തിരിച്ചാണ് ഹജ്ജ് ടെര്‍മിനലില്‍ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാര്‍ക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. ഓഗസ്റ്റ് രണ്ടിന് അര്‍ധരാത്രിയോടെ മുഴുവന്‍ ഹാജിമാരും സഊദിയില്‍ നിന്ന് വിടപറയും
Previous Post Next Post
3/TECH/col-right