Trending

കോഴിക്കോടിന്റെ മലയോര മേഖലയില്‍ ശക്തമായ മഴ; പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ സാഹസികമായി രക്ഷപ്പെടുത്തി

ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴ. കോടഞ്ചേരിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ടുപേരാണ് പുഴയില്‍ കുടുങ്ങിയത്. 

തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്.കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇടുക്കിയില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്.
Previous Post Next Post
3/TECH/col-right