Trending

മഴക്കാല പൂർവ ശുചീകരണ കാമ്പയിൻ.

പൂനൂർ : "കരുതലോടെ ഒരുങ്ങാം മഴപ്പെയ്ത്തിലേക്ക് " എന്ന ശീർഷകത്തിൽ സുന്നി യുവജന സംഘം പ്രഖ്യാപിച്ച മഴക്കാല പൂർവ ശുചീകരണ കാമ്പയിനിന്റെ ഭാഗമായി പൂനൂർ സർക്കിൾ കമ്മിറ്റി പൂനൂർ ഗവണ്മെന്റ് യൂനാനി ആശുപത്രി പരിസരം ശുചീകരിച്ചു.

സർക്കിൾ പ്രസിഡന്റ് അഫ്സൽ അഹ്‌സനി , ജന : സെക്രട്ടറി സാജിദ് മങ്ങാട് , സാമൂഹികം സെക്രട്ടറി ഫസ്‌ലുറഹ്മാൻ ലത്തീഫി തുടങ്ങിയവർ നേതൃത്വം നൽകി . പദ്ധതിയുടെ ഭാഗമായി സർക്കിളിലെ പതിമൂന്നു യൂണിറ്റുകളിലും പ്രവർത്തകർ വീടും പരിസരവും ശുചീകരിക്കുന്നുണ്ട് .
Previous Post Next Post
3/TECH/col-right