എളേറ്റിൽ :ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ പി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന ട്രഷറർ അബ്ദുറസാഖ് ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി.
എൻ സി ഉസൈൻ മാസ്റ്റർ ,വി കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ,കെ കെ ജബ്ബാർ മാസ്റ്റർ, പി ടി നാസർ മാസ്റ്റർ, അബൂബക്കർ ഹാജി പാട്ടത്തിൽ, കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ, സി സുബൈർ മാസ്റ്റർ,വി.അബ്ദുൽ അസീസ്, മൊയ്തീൻ ഹാജി, പക്കർ പന്നൂർ, കെ എം ആഷിക്ക്റഹ്മാൻ , എം മുഹമ്മദ് മാസ്റ്റർ, അർഷദ് കിഴക്കോത്ത്, വി പി അഷ്റഫ്, കെ കെ മജീദ്, നൗഷാദ് പന്നൂർ,എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി കെ അബ്ദുറഹിമാൻ സ്വാഗതവും, സെക്രട്ടറി ഖാലിദ് സി എം നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS