Trending

പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസമന്ത്രി.

തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനം വിജയം.പരീക്ഷ എഴുതിയവരില്‍ 3,120,05 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 33,915 പേര്‍ക്ക് ഫുള്‍ എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറവാണിത്. ഏറ്റവും കൂടുതല്‍ എ എപ്ലസ് മലപ്പുറം ജില്ലയിലാണ്. 4897 പേര്‍ മലപ്പുറത്ത് എ എപ്ലസ് നേടി.

കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. 0.92 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. അതേസമയം, വി എച്ച്‌ എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാനം ആണ് വര്‍ധന. വി എച്ച്‌ എസ് ഇയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും.

താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
മൊബൈല്‍ ആപ്പുകള്‍: APHALAM 2023, iExaMS Kerala, PRD Live.
Previous Post Next Post
3/TECH/col-right