Trending

സ്റ്റുഡൻറ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ്‌.

പൂനൂർ:പൂനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ അവധിക്കാല ക്യാമ്പ് ഐ ആം ദ സൊലൂഷൻ തുടക്കമായി. കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയുന്നവർ വിദ്യാർഥികളാണെന്നും സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡൻറുമായ ഖൈറുന്നിസ റഹീം അധ്യക്ഷത വഹിച്ചു. ഗഫൂർ ഇയ്യാട്, അബ്ദുസ്സലാം കട്ടിപ്പാറ, ലത്തീഫ് മലോറം, അഭിഷ, എ പി ജാഫർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു. 

ബാലുശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ റഫീഖ്, ബാലുശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ സനൈന, താമരശ്ശേരി വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.

ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് സ്വാഗതവും, സീനിയർ കേഡറ്റ് ഗാന പ്രകാശ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right