Trending

കുളിരാവുങ്ങൾ ജൂനിയർ ഫുട്ബോൾ ടീം ജേതാക്കളായി.

എളേറ്റിൽ : മുതുവാട്ടുശ്ശേരി കുടുംബ സംഗമത്തോടനുബന്ധിച്ച് മറക്കാന ടർഫിൽ   നടത്തിയ സെവൻസ് ജൂനിയർ ഫുട്ബോൾ ടൂർണ്ണമെന്റിൽ എതിരില്ലാത്ത മൂന്ന് ഗോളിന് കുളിരാവുങ്ങൾ ടീം മരുതുള്ളതിൽ  ടീമിനെ പരാജയപെടുത്തി. സീനിയർ വിഭാഗത്തിൽ കുളിരാവുങ്ങൽ ടീമിന് എതിരെ 2:1 ന് മുതുവാട്ടുശ്ശേരി ടീം വിജയിച്ചു .

ആവേശകരമായ ഫുട്ബോൾ ടൂർണ്ണമെന്റിൽ പത്ത് ടീം പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ എം. മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാക്ക് മാസ്റ്റർ,കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ മുഹമ്മദലി, എം എ ഗഫൂർ,സി പി ഫൈസൽ,കെ ബഷീർ അഷ്റഫ്,അൽ അമീൻ, അബ്ദുറസാക്ക്, ഷമീർ എൻ,അബീഷ്, നാസർ, മുഹ്സിൻ , വി കെ ജാഫർ . സിറാജ്, ഷംസീർ, റിയാസ്, കെ അബു,സാലി കളത്തിൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right