എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ചു. എളേറ്റിൽ വട്ടോളി ഭാഗത്തു നിന്നും പൂനൂർ ഭാഗത്തേക്ക് പോകുന്ന കാർ ആണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ യാത്രക്കാർക്ക് സാരമായ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് ആയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി പറയപ്പെടുന്നത്.
റോഡിന്റെ വശങ്ങളിൽ സുരക്ഷാ വേലികളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
Tags:
WHEELS