Trending

കാരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

മുക്കം: കാരശ്ശേരി തോട്ടക്കാട് സണ്ണിപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു.

മുക്കത്ത് നിന്ന് തോട്ടുമുക്കത്തേക്ക് സണ്ണിപടിയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലാണ് തീപിടുത്തമുണ്ടായത്.  പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തുകയും യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ വാഹനത്തിലാകെ പടർന്നുപിടിച്ചു.

വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല.
Previous Post Next Post
3/TECH/col-right