Trending

മരണം:പൊയിൽ അഹമ്മദ് കുട്ടി മാസ്റ്റർ

പൂനൂർ: നെരോത്ത് പൊയിൽ അഹമ്മദ് കുട്ടി മാസ്റ്റർ (67)  മരണപ്പെട്ടു. കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. എടവണ്ണ ഇസ്‌ലാഹിയ്യ ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. നേരത്തെ പുല്ലേപ്പടി എം എം ഓറിയൻ്റൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ ആയി സേവനം ചെയ്തിട്ടുണ്ട്. 

ഭാര്യ: റുഖിയ ടീച്ചർ (മങ്ങാട് എ യു പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: അദീബ് അഹമ്മദ് (ഐ.എസ്.എം. സംസ്ഥാന ട്രഷറർ, വടകര എം യു എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ),
അഫീഫ പാലത്ത് (എം ജി എം സംസ്ഥാന സെക്രട്ടറി, എച്ച് ഐ എൽ പി സ്‌കൂൾ എരഞ്ഞിക്കൽ). മരുമക്കൾ: സാജിദ് പാലത്ത് (എൻജി. സഊദി അറേബ്യ),
ഫെബീല പെരിങ്ങത്തൂർ (റിസർച് സ്കോളർ ഫറൂഖ് കോളേജ്).

സഹോദരങ്ങൾ: എൻ. അബ്ദുറഹ്മാൻ (റിട്ട. പ്രിൻസിപ്പാൾ പി എസ് എം ഒ കോളജ് തിരൂരങ്ങാടി), എൻ. അബ്ദുള്ള (റിട്ട. പ്രിൻസിപ്പൽ സുന്നിയ്യ അറബി അറബിക് കോളേജ് ചേന്ദമംഗലൂർ), എൻ. മുഹമ്മദ് (ജെ ഡി റ്റി ഹൈ സ്‌കൂൾ), എൻ. അബ്ദുന്നാസർ 
(വെറ്റിനറി സർജൻ, ഗവ. വെറ്റിനറി ഹോസ്പിറ്റൽ ബേപ്പുർ), എൻ. മുജീബ് റഹ്മാൻ
(സോഫ്റ്റ് വെയർ എൻജി. ഇൻഫോ പാർക്ക്, കൊച്ചി), ഖദീജ ടീച്ചർ (മടവൂർ എ യു പി സ്‌കൂൾ റിട്ട. അധ്യാപക), ഫാത്തിമ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), റുഖിയ്യ ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ് ജെ ഡി ടി ഇസ്ലാം എൽ പി സ്‌കൂൾ), മൈമൂന (എൻജിനീയർ ദുബൈ).

മയ്യിത്ത് നിസ്‌കാരം നാളെ (ഞായർ) രാവിലെ 9:30ന് നെരോത്ത് ജുമാ മസ്ജിദിലും, 10 മണിക്ക് മങ്ങാട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right