പാലക്കാട് :പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിൽ കാർബൺ ഡൈ ഓക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന് പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചതോടെയാണ് ചോർച്ചയുണ്ടായത്.
കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. നാല് ഫയർഫോസ് യൂണിറ്റ് സ്ഥലത്തെത്തി. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. വാതകം പൂർണമായും നിർവീര്യമാക്കി. ഗതാഗത നിയന്ത്രണം നീക്കി.
Tags:
KERALA