എളേറ്റിൽ: വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒന്നാമത് എളേറ്റിൽ ഫുട്ബോൾ ചാമ്പ്യൻ ലീഗ്
2023 മേയ് 6 ന് എളേറ്റിൽ ചെറ്റക്കടവ് പഞ്ചായത്ത് ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ക്ലബ് പ്രസിഡൻ്റ് ഹബീബു റഹ്മാൻ, ജന. സെക്രട്ടറി സാലി മാസ്റ്റർ,
ട്രഷറർ ദിലീപ്,മുഖ്യരക്ഷാധികാരികളായ ഇൽയാസ് മാസ്റ്റർ,സലാം മാസ്റ്റർ ,വിനോദ് മാസ്റ്റർ,ഭാരവാഹികളായ
മുഹമ്മദ് സബിൻ,ജംഷീർ അലി,ഷജീഷ്
,ആദിൽ മുഹമ്മദ്,ഫസൽ ഷ,
അൽ അമീൻ എന്നിവർ പങ്കെടുത്തു.
എളേറ്റിൽ പ്രദേശത്തെ ഫുട്ബോൾ
പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മൽസരം വി. സ്പോർട്ടോ ക്ലബ്ബിലൂടെ സാക്ഷാൽക്കരിക്കുകയാണ്.സാമൂഹിക സേവന രംഗത്തും,സ്പോർട്സ് രംഗത്തും നിറഞ്ഞു നിൽക്കുന്ന ക്ലബ്ബാണ്
വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബ്
എളേറ്റിൽ.
Tags:
SPORTS