കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര ഹൈവേയും ട്രാന്‍സ്പോര്‍ട്ടും വകുപ്പ് കാര്യാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. എന്‍.എച്ച് 766 ല്‍ കി.മീറ്റര്‍ 5 (മലാപറമ്പ) മുതല്‍ കി.മീ 40 (പുതുപ്പാടി) വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നത്.
കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപ്പാസിനും റോഡിലെ വളവുകള്‍ നിവര്‍ത്തുന്നതിനും വീതി കുറഞ്ഞ ഭാഗങ്ങളില്‍ ആയത് വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുള്ളത്.
കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ ഉള്‍പ്പെട്ട ചെലവൂര്‍, ചേവായൂര്‍, കാരന്തൂര്‍, കുന്ദമംഗലം, മടവൂര്‍, ആരാമ്പ്രം, വേങ്ങേരി, ഈങ്ങാപ്പുഴ, മലപുറം, പാടൂര്‍, കെടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി, പുതുപ്പാടി, രാരോത്ത്, ചെമ്പ്ര, വാവാട് എന്നീ ദേശങ്ങളില്‍ ഉള്‍പ്പെട്ട 69.3184 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് 2022 നവംബര്‍ 30 ന് 5314 നമ്പരായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്.
നാഷനല്‍ ഹൈവേ, എല്‍.എ കൊയിലാണ്ടി സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
Tags:
KOZHIKODE