പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് ഫുആദ് യൂസീഡ് 2023 ൽ നേടിയ ദേശീയ തലത്തിലെ ഏഴാം റാങ്കും കാറ്റഗറി വിഭാഗത്തിലെ രണ്ടാം റാങ്കും കരസ്ഥമാക്കി സംസ്ഥാനത്ത് ഒന്നാമതെത്തിയത് സ്കൂളിനെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമുള്ള നേട്ടമായി.
ഒരു സാധാരണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസിയും പ്ലസ്ടുവും പഠിച്ച വിദ്യാർഥി ദേശീയതലത്തിൽ റാങ്ക് നേടിയപ്പോൾ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ സമൂഹത്തിൽ വലിയ ചർച്ചയാവുകയാണ്.
രാജ്യത്തെ ഐഐടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് യൂസീഡ്.
2020ൽ എസ് എസ് എൽ സിയും 2022 ൽ പ്ലസ് ടു പരീക്ഷയും പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഉന്നത മാർക്കോടുകൂടി വിജയിച്ച ഫുആദ് ചെറുപ്പം മുതലേ ചിത്രം വരയിൽ മികവ് തെളിയുകയും സ്കൂളിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ച് ഒട്ടേറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിരുന്നു.
പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ തന്നെ ഗണിതാധ്യാപികയായ കെ കെ ഷനീഫയുടെയും കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി നാസറിന്റെയും മകനാണ്. ഏക സഹോദരൻ മുഹമ്മദ് ഫാദിൽ ഇപ്പോൾ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളി ൽ ഒമ്പതാംതരം വിദ്യാർത്ഥിയാണ്.
Tags:
POONOOR