Trending

ഹജ്ജിന് ഇന്ത്യയിൽനിന്നുള്ളവരുടെ അപേക്ഷ സ്വീകരിക്കൽ തുടങ്ങി:ലിങ്കും വിശദാംശങ്ങളും അറിയാം.

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള അപേക്ഷാനടപടിക്രമങ്ങൾക്ക് തുടക്കമായി. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിയുടെ സൈറ്റിലുള്ള പ്രത്യേക ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.

ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. ഇതിൽ എൺപത് ശതമാനം സർക്കാർ ക്വാട്ടയിലും ഇരുപത് ശതമാനം സ്വകാര്യ ഹജ്ജ് കമ്മിറ്റികൾക്കുമായിരിക്കും. അടുത്ത മാസം പത്തിനാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 


* അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകൻ ഹജ്ജ്-2023-നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.

* അപേക്ഷകന് 10/03/2023-നോ അതിനു മുമ്പോ (അല്ലെങ്കിൽ അപേക്ഷിക്കേണ്ട അവസാന തീയതി) ഇഷ്യൂ ചെയ്ത മെഷീൻ റീഡബിൾ സാധുവായ ഇന്ത്യൻ ഇന്റർനാഷണൽ പാസ്പോർട്ട് കൈവശം ഉണ്ടായിരിക്കണം.

* പാസ്‌പോർട്ടിന്  കുറഞ്ഞത് 03/02/2024 വരെ വാലിഡിറ്റി ഉണ്ടായിരിക്കണം. 

* അപേക്ഷകർ അംഗീകൃത കോവിഡ്-19 വാക്‌സിൻ ഡോസുകൾ എടുത്തിരിക്കണം.

* അപേക്ഷകർ പാസ്പോർട്ടിന്റെ ആദ്യ പേജും അവസാന പേജും, വെള്ള പശ്ചാത്തലമുള്ള ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രോസ്ഡ് ചെക്കിന്റെ പകർപ്പ്, അഡ്രസ് പ്രൂഫിന്റെ പകർപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
Previous Post Next Post
3/TECH/col-right