കോഴിക്കോട് : നിയമം ലംഘിച്ച് വിദ്യാര്‍ഥിനികളുടെ സ്കൂട്ടര്‍ യാത്ര. കോഴിക്കോട് മണാശ്ശേരിയിലാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളാണ് ഒരു ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തത്.
ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഹെല്‍മറ്റില്ലാതെയായിരുന്നു ഇവരുടെ ട്രിപ്പിള്‍ സവാരി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മണാശ്ശേരി നാല്‍ക്കവലയില്‍ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിള്‍സ് അടിച്ചെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് എത്തി. വിദ്യാര്‍ത്ഥിനികളെ കണ്ട് ഡ്രൈവര്‍ ബസ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.
ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടില്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും ദൃശ്യങ്ങളില്‍ കാണാം
Tags:
KOZHIKODE