Trending

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന നരിക്കുനി ഫെസ്റ്റ്.

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് ആറാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു ആഘോഷത്തിന് ഓരോ ദിനം പിന്നിടുമ്പോഴും വിജയഗാഥ രചിച്ചുകൊണ്ടാണ് നരിക്കുനി ഫെസ്റ്റ് മുന്നേറുന്നത്.ആറാം ദിനത്തിലെ സാംസ്കാരിക സദസ്സ് ബാലാമണി ടീച്ചർ, ഷൈജ,ബിന്ദു എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

വളണ്ടിയർ കമ്മിറ്റി കൺവീനർ മുഹസിൻ.പി.പി സ്വാഗതം പറഞ്ഞു. യോഗത്തിൽ അധ്യക്ഷത ചന്ദ്രൻ.കെ( ചെയർമാൻ വളണ്ടിയർ കമ്മിറ്റി,മെമ്പർ)നിർവഹിച്ചു. സാംസ്കാരിക സദസ്സ് ഉദ്ഘാടനം സർജാസ് കുനിയിൽ (ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ) നിർവഹിച്ചു.

 മുഖ്യഅതിഥി യശോദ ടീച്ചർ (പ്രസിഡണ്ടു വനിതാ സഹകരണ സംഘം) പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, സ്വാഗതസംഘം ട്രഷറർ ടി രാജു,സ്വാഗതസംഘം ജന:കൺവീനർ പി ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി ചടങ്ങിന് ശ്രീജിത്ത് പി എം നന്ദി പ്രകാശിപ്പിച്ചു. തുടർന്നു കലാമണ്ഡലം പ്രഭാകരൻ പുന്നശ്ശേരിയും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അരങ്ങേറി.
Previous Post Next Post
3/TECH/col-right