Trending

മടവൂർ എ യു പി സ്കൂളിൽ റോക്കറ്റ് നിർമ്മാണക്കളരി സംഘടിപ്പിച്ചു

മടവൂർ : മടവൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ റോക്കറ്റ് മാതൃകയുമായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു.കുട്ടികൾ സ്വന്തം കൈകൾ കൊണ്ട്  നിർമ്മിച്ച റോക്കറ്റുകൾ ഏറെ വിസ്മയമായി . ചുറ്റുപാടുനിന്നും  ലഭ്യമായ വസ്തുക്കൾ കൊണ്ടാണ് റോക്കറ്റ് നിർമ്മാണം നടത്തിയത്.

അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മടവൂർ എ യു പി സ്കൂളിലെ കുട്ടികൾ റോക്കറ്റ് നിർമ്മാണം നടത്തിയത്. റോക്കറ്റ് നിർമ്മാണത്തോടെ കൊച്ചു കൂട്ടുകാരുടെ മനസ്സിൽ ബഹിരാകാശ യാത്രക്കുള്ള വാഹനം എന്ന ആശയം പതിഞ്ഞു. തുടർന്ന് റോക്കറ്റ് വിക്ഷേപണത്തിന്റെ ഡോക്യുമെന്ററി പ്രദർശനവും നടന്നു. സ

യൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഹെഡ് മാസ്റ്റർ,എം അബ്ദുൽ അസീസ്, പി യാസിഫ്, വി ഷക്കീല , കെ ഹാഫിറ , എം കെ നൗഷാദ് എന്നിവർ നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right