Trending

ഗ്രാമീണ ജനത നെഞ്ചേറ്റി നരിക്കുനി ഫെസ്റ്റ്.

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് അഞ്ചാം ദിനം ജനപങ്കാളിത്തത്തോടു കൂടി മുന്നേറുന്നു.ഓരോ ദിനത്തിലെയും ജനങ്ങളുടെ പങ്കാളിത്തത്തിലെ വർദ്ധനവ് ആഘോഷത്തിന് പത്തരമാറ്റ് വിരിക്കുകയാണ്.

അഞ്ചാം ദിനത്തിലെ സാംസ്കാരിക സദസ്സ് സനഫാത്തിമയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.പബ്ലിസിറ്റി കമ്മിറ്റി  ചെയർപേഴ്സൺ ഉമ്മു സൽമയുടെ അധ്യക്ഷതയിൽ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ് നിർവഹിച്ചു.

തുടർന്ന് ഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ "ആസാദി കാ അമൃത് മഹോത്സവ്" എന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രഥമ സ്ഥാനത്തിന് അർഹനായ പൊന്നടുക്കം നാരായണൻ നമ്പൂതിരി നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം ഏറ്റുവാങ്ങി. മുഖ്യഅതിഥി ഷബീർ മാസ്റ്റർ (പ്രിൻസിപ്പൽ അക്കാദമി മടവൂർ),നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലിം, സ്വാഗതസംഘം ട്രഷറർ ടി. രാജു, പി.ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി. ചടങ്ങിന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.സി.അജിത് കുമാർ സ്വാഗതവും ,ദിലീപ് ബാബു കൊട്ടാരത്തിൽ നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്നു ജാനു തമാശകൾ തുടങ്ങിയ പരിപാടികളിലൂടെ ജനകീയനായ സുപ്രസിദ്ധ താരം ലിബിൻ ലാൽ സംഘവും അവതരിപ്പിച്ച ജാനു തമാശകൾ പാട്ടും തമാശകളും മെഗാ ഷോ അരങ്ങേറി.ഫെബ്രുവരി 22ന് നരിക്കുനി ഫെസ്റ്റ് സമാപിക്കും.
Previous Post Next Post
3/TECH/col-right