Trending

നാടൻ പാട്ട് ശില്പശാല.

പൂനൂർ: പൂനൂർ ജി എം യു പി സ്കൂളിന്റെ തൊണ്ണൂറ്റി എട്ടാമത് വാർഷികാഘോഷ പരിപാടിയായ സമന്വിതം 2023 ന്റെ ഭാഗമായി ചിലമ്പ് എന്ന പേരിൽ നാടൻ പാട്ട് ശില്പശാല സ്കൂൾ ഓഡിറ്റോറിയത്തിൽ  നടന്നു. എ മുഹമ്മദ് സാലിഹിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ സി. പി. കരീം മാസ്റ്റർ നിർവ്വഹിച്ചു.

ശില്പശാല  ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ്  കുഞ്ഞൻ ചേളന്നൂർ നയിച്ചു. സ്കൂളിലെ മൊത്തം കുട്ടികളിലും ആവേശമുണർത്തുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.വേദിയിൽ വെച്ച്  ഹെഡ്മാസ്റ്റർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ. ശശീന്ദ്രദാസ്, അധ്യാപകരായ  സലാം മലയമ്മ, 
രജീഷ് ലാൽ, എൻ. കെ. ഷൈലജ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right