എളേറ്റിൽ: തറോൽ സി.എം. വലിയുള്ളാഹി മെമ്മോറിയൽ ദാറുൽ ഹുദാ സുന്നി മദ്രസയിൽ രാജ്യത്തിന്റെ 74ആം റിപ്പബ്ലിക് ദിനാഘോഷം നടത്തി.മദ്രസ പ്രസിഡണ്ട് കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ പതാക ഉയർത്തി.
സദർ മുഅല്ലിം മുഹമ്മദ് സാലിഹ് നൂറാനി മങ്ങാട് റിപബ്ലിക് ദിന സന്ദേശം നൽകി.പി.വി. അഹമ്മദ് കബീർ,കെ.പി.അബുമാസ്റ്റർ, പി.അബു മുസ്ലിയാർ എളേറ്റിൽ ഈസ്റ്റ് പ്രസംഗിച്ചു.കെ
പി.മുഹമ്മദ് സിയാദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
Tags:
ELETTIL NEWS