Latest

6/recent/ticker-posts

Header Ads Widget

തെരുവുനായ ആക്രമണം;കോഴിക്കോട് ജില്ലയിൽ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് കടിയേറ്റു.

കോഴിക്കോട്: കോഴിക്കോട് പയ്യനക്കലിൽ രണ്ട് വയസുള്ള കുട്ടിയടക്കം നാലുപേർക്കും,നരിക്കുനി മൂർഖൻ കുണ്ടിൽ  ഒരാൾക്കും തെരുവ് നായയുടെ കടിയേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

പയ്യനക്കലിൽ അംഗനവാടിയിൽ നിന്ന് അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടു വയസ്സുകാരനെ നായ ആക്രമിച്ചത്. നയയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അമ്മയ്ക്കും ദേവമാസകലം കടിയേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു രണ്ടുപേർക്ക് കടിയേറ്റത്.

നരിക്കുനി മൂർഖൻകുണ്ടിൽ റോഡിലൂടെ നടന്നു പോകാവെയാണ് വ്യാപാരിക്ക് കടിയേറ്റത്.ഇവിടെ വളർത്തു മൃഗങ്ങൾക്കെതിരെയും തെരുവ് നായയുടെ ശല്യം രൂക്ഷമാണ്.

Post a Comment

0 Comments