Latest

6/recent/ticker-posts

Header Ads Widget

ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കൊടുവള്ളി:ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്ന് പ്രതിഞ്ജ ചെയ്തവർ തന്നെ അത് ലംഘിക്കുകയും രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് മതേതര ഭാരതത്തിന്റെ ഐക്യം തകർക്കുന്ന നടപടികൾ കൈക്കൊളളുന്നതിനുമെതിരെ എൻ. സി.പി. കൊടുവള്ളിയിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.                           

എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗം പി.ടി. അസ്സയിൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഹമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. വേളാട്ട് മുഹമ്മദ്, എം.എം.സലിം, വിജയൻ മലയിൽ, കണ്ടിയിൽ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. ജോസ് തുണ്ടത്തിൽ, അബ്ബാസ്, അബു തറോൽ, ടി.പി. സി, അബൂബക്കർ, അബ്ദുസ്സമദ്, റാഫി കോളിക്കൽ ,റസാക്ക് മടവൂർ , എന്നിവർ സന്നിഹിതരായിരുന്നു.

യോഗത്തിൽ അഹമ്മദ് കുട്ടി ഹാജി സ്വാഗതവും, സി.എം.ബഷീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments