പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും സംയുക്ത സന്നദ്ധ സംഘടന പരേഡിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
എ വി മുഹമ്മദ്, എ പി ജാഫർ സാദിഖ്, എൻ നാഷാദ്, അൽക്ക എസ് നായർ, ഫാത്തിമ റയ, നിദ ഫാത്തിമ, നക്ഷത്ര ബിജു, ദേവനന്ദ പ്രസോദ്, അഷ്മി, തേജ ലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ. സി പി ബിന്ദു നന്ദി രേഖപ്പെടുത്തി.
Tags:
EDUCATION