Trending

റിപ്പബ്ലിക് ദിനാഘോഷം.

പൂനൂർ:റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കാളിയായി കാരുണ്യ തീരവും. കാമ്പസ്സില്‍ നടന്ന പരിപാടിയില്‍  അമീര്‍ മുഹമ്മദ് ഷാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്ലിക് ദിന പരേഡ് നടന്നു.

കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ അധ്യക്ഷത വഹിച്ചു.സി.കെ. അസീസ് ഹാജി,ബാലകൃഷ്ണന്‍ പുല്ലങ്ങോട്, ഇബ്രാഹിം മാസ്റ്റര്‍, അബ്ബാസ്, ഹമീദ്, അബ്ദുറഹ്‌മാന്‍(ബാവുട്ട ),പി.ടി. എ. പ്രസിഡന്റ് ജയരാജ് എന്നിവര്‍ സംബന്ധിച്ചു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

ഹെല്‍ത്‌ കെയര്‍ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ സ്വാഗതവും, പ്രിന്‍സിപ്പല്‍ ലുംതാസ് ടീച്ചര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right