പൂനൂര്‍:മങ്ങാട് എ.യു.പി. സ്കൂളില്‍ എഴുപത്തി നാലാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു. പ്രധാനധ്യാപിക കെ.എന്‍. ജമീല ടീച്ചര്‍ ദേശീയ പതാക ഉയര്‍ത്തി.
പി.ടി.എ. പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് റിപ്പബ്ലിക് ദിന സന്ദേശം പ്രഭാഷണം നടത്തി.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം മുഖ്യാതിഥി ആയിരുന്നു.
ടി.എം. നഫീസ ടീച്ചര്‍ , എന്‍. ഷബീറലി മാസ്റ്റര്‍ , കെ. ഇര്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു
0 Comments