പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേളികൊട്ട് സംഘടിപ്പിച്ചു. ബാൻഡ് വാദ്യമേളത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണം നടത്തി.
പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ്, പി സതീഷ്, എ വി മുഹമ്മദ്, പി വി നൗഷാദ്, ഡോ. സി പി ബിന്ദു, കെ അബ്ദുസലീം, പി ടി സിറാജുദ്ദീൻ, എ പി ജാഫർ സാദിഖ്, എ വി അബ്ദുൽ സലാം വി എച്ച്, കെ കെ നസിയ, കെ സരിമ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION