താമരശ്ശേരി : ഏറെ ആകാംക്ഷക്കൊടുവിൽ ചുരം കയറി ട്രെയിലറുകൾ. മൂന്നു മണിക്കൂർ കൊണ്ട് താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തി. രാത്രി പതിനൊന്നു മണിക്ക് അടിവാരത്തു നിന്നും ആരംഭിച്ച ദൗത്യമാണ് 2.15 ഓടുകൂടി ലക്കിടിയിൽ എത്തി വിജയം കണ്ടത്.
പോലീസ്, ഫയർഫോഴ്സ്, ചുരം സംരക്ഷണ പ്രവർത്തകർ, വിവിധ സന്നദ്ധ സേന പ്രവർത്തകർ എന്നിവരുടെ ശ്രമഫലമായാണ് ട്രെയിലറുകൾക്ക് മണിക്കൂറുകൾക്കകം ചുരം കയറാൻ സാധിച്ചത്. ഇതിനിടയിൽ ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു. യാത്രയ്ക്കായി യുദ്ധസമാനമായ ഒരുക്കങ്ങളാണ് ചുരത്തിനിരുപുറങ്ങളിലും ഒരുക്കിയത്.
ഡ്രൈവർമാർ അടക്കം 14 ജീവനക്കാർ ചേർന്നാണ് ട്രെയ്‌ലറുകൾ കൊണ്ടു പോയത്. ഏറ്റവും മുന്നിലായി വെളിച്ച സംവിധാനങ്ങൾ പിടിപ്പിച്ച വാഹനവും പൈലറ്റ് വാഹനവും പിന്നിൽ ട്രെയ്‌ലറുകളും എന്ന രീതിയിലായിരുന്നു യാത്ര. ദേശീയപാത, പൊതുമരാമത്ത്, പൊലീസ്, വനം, അഗ്നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യം, മോട്ടോർവാഹനം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഒത്തൊരുമിച്ചു ളള പ്രവർത്തനവും ചുരം സംരക്ഷണ സമിതി യുടെ യും സന്നദ്ധ സംഘടന കളുടെയും അകമഴിഞ്ഞ സേവനവുമാണ് ദൗത്യ വിജയത്തിന് ഹേതുവായത്. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു.
രാത്രി 11 മണി മുതൽ പൂർണ്ണമായി ഗതാഗതം നിരോധിച്ച താമരശ്ശേരി ചുരം പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ നൽകിയതായി അധികൃതർ അറിയിച്ചു.
Tags:
THAMARASSERY