Trending

അനുമോദന സംഗമം.

പൂനൂര്‍  :  ജില്ലാ - സബ്ജില്ലാ കലാ കായിക മേളകളില്‍ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളെ മങ്ങാട്  എ യു പി സ്കൂള്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.അനുമോദന സംഗമം പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഖൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു

മുഖ്യാതിഥിയായി പങ്കെടുത്ത ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഗീത കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പി ടി എ വൈസ് പ്രസിഡന്‍റ്  ടി പി ഷാജി , എം പി ടി എ ചെയര്‍പേഴ്സണ്‍ സജ്ന , ടി എം നഫീസ ടീച്ചര്‍  , നദീറ ടീച്ചര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , പ്രിയ ടീച്ചര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു

പ്രധാനധ്യാപിക  കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു . തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Previous Post Next Post
3/TECH/col-right