താമരശേരി: വാവാട് ഇരുമോത്ത് വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂര്‍ കൊട്ടാരക്കുന്ന് ചെറിയേരിതാഴം അര്ജുന് (18) നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്ത്. ഇയാള്‍ ഇതിനു മുമ്ബും വാഹന മോഷണ കേസുകളില്‍ പ്രതിയാണ്.
കൊടുവള്ളി എസ്എച്ച്ഒ പി. ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്ഐ പ്രകാശന്, ജൂനിയര്‍ എസ്ഐ രശ്മി, എഎസ്ഐ സജീവന്, സീനിയര്‍ സിപിഒ ജയരാജ്, സിപിഒമാരായ ഷെഫീഖ് നീലിയാനിക്കല്‍, ബിജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:
KODUVALLY