Trending

വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ.

താമരശ്ശേരി:പരപ്പൻപൊയിലിൽ തനിച്ചു താമസിച്ച വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്.  മേപ്പുതിയോട്ടിൽ മൈഥിലി (67) നെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. ഇവർ വീട്ടിൽ തനിച്ചായിരുന്നു താമസം.

മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു, മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്. നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയി
Previous Post Next Post
3/TECH/col-right