പൂനൂർ:വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ സാന്നിധ്യത്തിൽ മാങ്കോസ്റ്റിൻ തൈ നട്ട് വിദ്യാർഥികൾ ഓർമ്മ ദിനം ആചരിച്ചു. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് വേറിട്ട രീതിയിൽ ബഷീർദിനം ആചരിച്ചത്.
ഹെഡ് മാസ്റ്റർ എം. മുഹമ്മദ് അഷ്റഫ്, എ.വി.മുഹമ്മദ്, ടി.പി.അജയൻ, ഷിജിനപോൾ, എ.പി ജാഫർസാദിഖ്, കെ.സാദിഖ്, അശോകൻ, കെ. അബ്ദുൾ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നല്കി. മുഹമ്മദ് സിനാൻ, കാർത്തിക്, അനുപ്രിയ തുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി. മുഹമ്മദ് ഷമ്മാസ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.
Tags:
EDUCATION