Trending

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു:അഷ്റഫ് മൂത്തേടത്ത് ജില്ലാ പ്രസിഡന്റ്.

കോഴിക്കോട്:കേരള വ്യാപരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും   ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു .

കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന: സിക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജില്ലാ നേതാക്കൻമാർ , യൂത്ത് വിംങ്ങ് , വനിതാ വിങ്ങ് നേതാക്കൻമാർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് പേർ മത്സര രംഗത്ത് എത്തി . നിലവിലെ ജില്ലാ വൈസ് പ്രസിഡണ്ടായ അഷ്റഫ് മുത്തേടത്തും ജില്ലാആക്ടിംങ്ങ് പ്രസിഡണ്ടായ സലാം വടകരയുമാണ് മത്സര രംഗത്തെത്തിയത് . ആകെ പോൾ ചെയ്ത വോട്ട് 955 - അഷ്റഫ് മുത്തേടത്ത് ന് 667 ഉം സലാം വടകരക്ക് 285 വോട്ടും നേടി. 3 വോട്ട് അസാധുവായി .

382 വോട്ടിന്റെ ഭൂരിപക്ഷത്തിന് അഷ്റഫ് മൂത്തേടത്ത് വിജയിച്ചു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട്  അഷ്റഫ് മുത്തേടത്ത് എളേറ്റിൽ വട്ടോളി  , ജന: സിക്രട്ടറി ജിജി.കെ.തോമസ് (തിരുവമ്പാടി)   ട്രഷറർ വി. സുനിൽകുമാർ (കോഴിക്കോട്)   എന്നിവരെ തെരെഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right