പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂളിലെ വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി എല്ലാ ക്ലാസ്സ് മുറികളിലേക്കും കൊടുവള്ളിയിലെ ആലിക്കുഞ്ഞി ജ്വല്ലറി ക്ലോക്കുകൾ നൽകി.
പി ടി എ പ്രസിഡൻ്റ് പി ടി സിറാജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ സുലൈമാൻ അദ്ധ്യക്ഷനായി. ജ്വല്ലറിയിലെ അസ്മൽ മുഹമ്മദ് ക്ലോക്കുകൾ കൈമാറി.
ഒ പി മുഹമ്മദ് സ്വാഗതവും ടി അശ്വതി നന്ദിയും പറഞ്ഞു.
Tags:
EDUCATION