Trending

അന്താരാഷ്ട്ര യാത്രക്കാർക്ക് വീണ്ടും കോവിഡ് സ്ക്രീനിംഗ് ഏർപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം.

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വീണ്ടും കോവിഡ് സ്ക്രീനിംഗ് (RTPCR പരിശോധന) ഏർപ്പെടുത്താനുള നിർദ്ദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.ഇത് സംബന്ധിച്ച് നിർദ്ദേശം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്.

യാത്രാക്കാരിലെ രണ്ട് ശതമാനം പേർക്ക്  ആർടിപിസിആർ ടെസ്റ്റ്‌ നടത്തും.പോസിറ്റീവ് ആകുന്നവർക്ക് ഐസൊലേഷൻ അടക്കമുള നടപടികൾ ബാധകമാകും.ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ കൊറോണ കേസുകൾ വീണ്ടും കൂടുന്ന പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ നിർദ്ദേശം.

ഇന്ത്യയിൽ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നിട്ടുണ്ട്.ആശുപത്രികളിൽ പനിലക്ഷണവുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്നതിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.
Previous Post Next Post
3/TECH/col-right