Trending

പി.എസ്.സി ഓറിയൻ്റേഷൻ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു.

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ മത്സര പരീക്ഷക്ക് സജ്ജരാക്കുന്നതിനു വേണ്ടി പി.എസ്.സി ഓറിയൻ്റേഷൻ ക്ലാസും എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

എളേറ്റിൽ സെറായ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി എം.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മഹല്ല് ചാരിറ്റി കമ്മറ്റി സെക്രട്ടറി കെ.കെ കാദർ മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. എം. എ ഗഫൂർ മാസ്റ്റർ, എം.എസ് മുഹമ്മദ് മാസ്റ്റർ, എം.മുഹമ്മദലി മാസ്റ്റർ, കബീർ എളേറ്റിൽ, എം.ശംസുദ്ദീൻ, പി.സി.സലാം മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അഷ്കർ പി.സി, ഫൈസൽ കെ.കെ, അഷ്റഫ് സി.പി തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി.മുൻ കരിക്കുലം കമ്മിറ്റി മെമ്പറും ഗവ: ട്രൈനറുമായ  ആഷിഖ് കെ.പി ക്ലാസ് നയിച്ചു.

മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ സക്കരിയ ചുഴലിക്കര സ്വാഗതവും ജോ: കൺവീനർ പി.സി അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right