Trending

ഉറക്കത്തിനിടെ സൗദിയിൽ കോഴിക്കോട് കൂടരഞ്ഞി സ്വദേശി മരണപ്പെട്ടു.

റിയാദ്: സൗദിയിലെ റിയാദിൽ മലയാളി യുവാവിനെ ഉറക്കത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂള സ്വദേശി പൂളക്കച്ചാലിൽ അബ്ദുറഹിമാൻ (ബാബുട്ടി - 51) ആണ് മരണപ്പെട്ടത്.


ഇരുപത്തി ഒൻപത് വർഷമായി സൗദിയിൽ എത്തിയ അബ്ദുറഹിമാൻ റിയാദിലെ അസീസിയയിൽ ഒരു ലാൻട്രിയിൽ ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത്.

ഭാര്യ:ഹഫ്സത്ത്. മക്കൾ: ഷാഫി, റാഫി, ഹസ്ന. മരുമകൻ:റംഷി പൂവാട്ടുപറമ്പ്.

മയ്യിത്ത് അസീസിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകുന്നതുമായ സഹായങ്ങൾക്കായി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും രംഗത്തുണ്ട്.
Previous Post Next Post
3/TECH/col-right