Trending

പൂനൂര്‍ പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം;കയമാക്കില്‍ കടവില്‍ ഒരാള്‍ക്ക് കടിയേറ്റു

വാടിക്കല്‍:പൂനൂര്‍ പുഴയില്‍ നീര്‍നായ ശല്ല്യം വര്‍ദ്ധിക്കുന്നു.കൊടുവള്ളി നഗരസഭയിലെ പനക്കോട് ഡിവിഷനിലെ കയമാക്കില്‍ കടവില്‍ വച്ച് ഇന്നലെ ഒരു സ്ത്രീക്ക് നീര്‍നായയുടെ കടിയേറ്റു.കയമാക്കില്‍ ആസ്യ എന്നവര്‍ക്കാണ് കടിയേറ്റത്.

ഇവര്‍ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ഏറെ ഭയത്തോടെയാണ് ഈ കടവിലും, സമീപ കടവുകളിലും ആളുകള്‍ കുളിക്കാന്‍ ഇറങ്ങുന്നത്.
Previous Post Next Post
3/TECH/col-right