Trending

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ 2022-27 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പൂനൂർ:  ജീവകാരുണ്യ രംഗത്ത് പന്ത്രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന  ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ 2022-27 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
യോഗത്തില്‍ പ്രസിഡന്റ് ഹക്കീം പൂവക്കോത്ത് അധ്യക്ഷത വഹിച്ചു. സി.കെ. എ ഷമീര്‍ ബാവ,സമദ് പാണ്ടിക്കൽ,
ബാബു കുടുക്കില്‍,  രവീന്ദ്രന്‍ ഒ.കെ,മുഹമ്മദ് സാലിഹ്, കെ അബ്ദുല്‍മജീദ്, ടി.എം താലിസ്, ലത്തീഫ് കിനാലൂര്‍, അബ്ദുൽ ഹകീം  ടി എം എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍:  കെ.മുഹമ്മദ് ഈസ(ചീഫ് പാട്രണ്‍), ഡോ. ബഷീര്‍ പൂനൂര്‍ (പ്രസിഡന്റ്),  സി.കെ.എ ഷമീര്‍ ബാവ (ജനറല്‍ സെക്രട്ടറി),  സമദ് പാണ്ടിക്കല്‍ (ട്രഷറര്‍)  രവീന്ദ്രന്‍ ഒ.കെ, കെ.അബ്ദുല്‍ മജീദ് (വൈസ് പ്രസിഡണ്ട്), ടി.എം താലിസ്, അബ്ദുറഹിമാന്‍ പി.എ,(സെക്രട്ടറി) ബാബു കുടുക്കില്‍ (ചെയര്‍മാന്‍ കാരുണ്യതീരം)  എ.മുഹമ്മദ് സാലിഹ് (ചെയര്‍മാന്‍ കമ്യൂണിറ്റി ക്ലിനിക്ക്)  ഷംസുദ്ദീന്‍ എ.കെ (ചെയര്‍മാന്‍,ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ).

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു കീഴില്‍ കാരുണ്യതീരം ക്യാമ്പസ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസ്,ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കേരള, വെക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവ നടന്നുവരുന്നു.

കാരുണ്യതീരം കാമ്പസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാംഘട്ടമെന്ന നിലയില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ തുടക്കം കുറിച്ച സവിശേഷ പദ്ധതിയാണ് കെയര്‍ വില്ലേജ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കാരണ്യതീരം ക്യാമ്പസില്‍ നടന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.ഭിന്നശേഷിക്കാര്‍ക്ക് ചികിത്സാകേന്ദ്രം, ആജീവനാന്ത പുനരധിവാസം, തൊഴില്‍ പരിശീലനം, തൊഴില്‍ ശാല, ഇന്നൊവേഷന്‍ ഹബ്ബ്, അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ആര്‍ട്‌സ് സെന്റര്‍  എന്നിവയാണ് കെയര്‍ വില്ലേജില്‍ ഒരുങ്ങുക.
Previous Post Next Post
3/TECH/col-right