മങ്ങാട്: മങ്ങാട് എയുപി സ്ക്കൂൾ വാർഷികാഘോഷ ഉൽഘാടനവും അനുമോദനവും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് മുഖ്യാതിഥിയായിരുന്നു. എൽ.എസ്.എസ് പരീക്ഷയിലെ വിജയികളെയും അൽ മാഹിർ അറബിക് അക്കാദമിക് അവാർഡ്, ഉറുദു ടാലൻറ് ടെസ്റ്റ്, സംസ്കൃതം സ്കോളർഷിപ്പ് എന്നിവയിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു .
പി ടി എ പ്രസിഡൻറ് ചാലിൽ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹൈറുന്നിസ റഹീം, മാനേജർ മുഹമ്മദ് അബ്ദുൽ റസാഖ്, MPTA ചെയർപേഴ്സൺ ഷമീല, SSG ചെയർമാൻ സി വി ബാലകൃഷ്ണൻ നായർ, പിടിഎ വൈസ് പ്രസിഡൻറ് ഷാജി ടി പി , നഫീസ ടീച്ചർ. ജബ്ബാർ മാസ്റ്റർ, ഉമ്മർമാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്മിസ്ട്രസ് കെ എൻ ജമീല ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗ്രിജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags:
EDUCATION