കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം.കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്.
കുറ്റ്യാടി പുഴയുടെ ചവറം മൂഴി ഭാഗത്താണ് സംഭവം.വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെയായിരുന്നു പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.വധുവും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും ഒഴുക്കില്‍പ്പെട്ടത് കണ്ടതിനെത്തുടര്‍ന്ന് കൂടെയുള്ളവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും രക്ഷിച്ച് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെചെങ്കിലുംയുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം.ബന്ധുക്കളോടൊപ്പമാണ് ഇവർ പുഴക്കരയിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് രജിലാലിന്റെ ഭാര്യ കനിഹയെ രക്ഷപ്പെടുത്തിയത്.
ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം തന്നെ
അവസാനിച്ചിരുന്നുവെന്നും ഇന്നത്തെ ദിവസം ബന്ധുക്കളോടൊപ്പം വിനോദയാത്രക്കെത്തിയതാണെന്നും പറയപ്പെടുന്നു.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
Tags:
KOZHIKODE